ചില്ലകളിൽ നിന്നും വേരുകളിലേക്ക്...
ചെറുതായിരിക്കുമ്പോൾ എല്ലാവർക്കുമുള്ള മോഹം വലുതാവാനാണ്. വലുതാകുമ്പോളുള്ള അപകടങ്ങളെക്കുറിച്ച് തിരിച്ചറിവില്ലാത്തത് കൊണ്ടാണ് അത്. ഏറ്റവും കൂടുതൽ അസൂയയോടെ ഞാൻ ഇന്ന് നോക്കുന്നത് കുഞ്ഞുങ്ങളെയാണ്. ബാല്യമെന്ന സ്വർഗ്ഗത്തിൽ ഇരിക്കുന്നവരോട് കൂട്ടിക്കിഴിക്കലുകളുടെ ലോകത്ത് ജീവിക്കുന്ന ഒരുവനു സ്വാഭാവികമായി തോന്നുന്ന അസ്സൂയ.

എൻ്റെകുട്ടിക്കാലത്തെ ചികഞ്ഞെടുത്ത് വെറുതെ ഒന്ന് കണ്ണ് നനയ്ക്കാനുള്ള ഒരു ശ്രമമാണിത്. എൻ്റെ ജീവിതത്തിലെ ഏടുകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷെ നിങ്ങളുടെ ഓർമ്മകളെയും ഇത് തൊട്ടു തലോടി കടന്നു പോയേക്കാം.